വലയിൽ വിമാനാവാശിഷ്ടങ്ങൾ

0
557

മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ വലയില്‍ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കുടുങ്ങി. സീലൈന്‍ എന്ന ബോട്ടിനാണ് ഈ അവശിഷ്ടങ്ങള്‍ ലഭിച്ചത്. മുനമ്പം അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് പുറംകടലില്‍ വെച്ചാണ് വലയില്‍ അവശിഷ്ടങ്ങള്‍ കുടുങ്ങിയത് എന്ന് തൊഴിലാളികൾ പറഞ്ഞു.

കരയിലെത്തിച്ച അവശിഷ്ടങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഏതാണ്ട് 1500 കിലോഗ്രം ഭാരം വരുന്ന ഈ വസ്തുക്കൾ എഞ്ചിനോട് ചേർന്ന ഗിയർ ബോക്‌സ് പോലുള്ള ഭാഗമാണെന്നാണ് അനുമാനിക്കുന്നത്.

ലോഹഭാഗങ്ങള്‍ കുടുങ്ങിയതിനാല്‍ ബോട്ടിന്റെ വലയ്ക്കും, ലീഫിനും കേടുപാടുകള്‍ സംഭവിച്ച വകയിൽ ഏതാണ്ട് രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി സീലൈൻ ബോട്ടുടമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here