റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന നാല് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. സുലൂർ റാവുത്തൽ പാലം റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള പാളത്തിലിരുന്ന വിദ്യാർഥികളെയാണ് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ ഇടിച്ചത്. ഒരു വിദ്യാർത്ഥി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാർത്ഥികൾ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും മദ്യത്തിന്റെ കുപ്പികളും, ഡിസ്പോസിബിൾ ഗ്ലാസ്സുകളും കണ്ടെത്തിയിട്ടുണ്ട്.
തേനി, കൊടൈക്കനാൽ, വിരുത നഗർ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഡി.സിദ്ദിഖ് രാജ(22), എം.ഗൗതം(20), രാജശേഖർ(23), കറുപ്പസ്വാമി (24) എന്നിവരാണ് മരിച്ചത്. അവസാന വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥിയായ എം.വിഘ്നേഷ് (22) ഗുരുതര പരിക്കുകളോടെ ആശുപതിയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.