ശബരിമലയ്ക്ക് ഉടൻ എത്തുമെന്ന് തൃപ്തി ദേശായി

0
510

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള കഴിഞ്ഞ സെപ്റ്റംബറിലെ വിധിയ്ക്ക് സ്റ്റേ ഇല്ലാത്താതിനാൽ ഉടൻ തന്നെ ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി. അമ്പതിലധികം വരുന്ന ശബരിമല കേസ് പുനഃപരിശോധന ഹർജികൾ വിശാലമായ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുള്ള സുപ്രീംകോടതി വിധി വന്നിരുന്നു എങ്കിലും നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നതിനാലാണ് തൃപ്തി അടക്കമുള്ള സ്ത്രീകൾ വീണ്ടും ദർശനത്തിന് തയ്യാറാടുക്കുന്നത്.

കഴിഞ്ഞ വർഷം സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ തൃപ്തി ദർശനത്തിന് എത്തിയെങ്കിലും ഭക്തരുടെ എതിർപ്പ് ശക്തമായതോടെ ദർശനം നടത്താതെ തിരികെ പോകുകയായിയുന്നു.

അതേ സമയം മതത്തെ കുറിച്ചുള്ള വിഷയങ്ങളിൽ ഇടപെടില്ല എന്നും, വിശദമായ വാദങ്ങൾ കേട്ടശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യുവതി പ്രവേശനത്തെ സംബന്ധിച്ച വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here