പുരാവസ്തു ഖനനം ഇന്ദ്രപ്രസ്ഥം തേടി

0
618

ഇതിഹാസമായ മഹാഭാരതകാലത്തെ ശേഷിപ്പുകൾ തേടി പുരാനകിലയിൽ പുരാവസ്തു വകുപ്പ് പര്യവേക്ഷണം ആരംഭിച്ചു. പാണ്ഡവരുടെ രാജധാനിയായി മഹാഭാരതത്തിൽ വിശേഷിപ്പിക്കുന്ന ഇടമാണ് ഇത്. മുൻപ് നടത്തിയിട്ടുള്ള പര്യവേക്ഷണങ്ങളുടെ തുടർച്ചയാണ് ഈ ഉത്ഖനനവും.നിലവിൽ മുഗൾ ശൈലിയിലുള്ള നിർമാണഘടനയാണ് ഇവിടുള്ളത്. 1952 വർഷത്തിലാണ് സംസ്കാര തെളിവുകൾ തേടിയുള്ള ഖനനം ആദ്യം ആരംഭിക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കാൻ പോകുന്നതും. എന്നാൽ മഹാഭാരതകാലത്തെ ശേഷിപ്പുകൾ ആന്വേഷിക്കലാണ് ലക്ഷ്യമെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞിട്ടില്ല.മൗര്യ സാമ്രാജ്യത്തിന്റെ വരെയുള്ള തെളിവുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. അതിന് മുന്നോട്ടുള്ള കാലത്തെയാണ് കണ്ടെത്താനായി ഗവേഷകർ ശ്രമിക്കുന്നത്. ശിലായുഗത്തിലെ സാംസ്കാരിക അടയാളമെന്നു കരുതപ്പെടുന്ന കറുത്ത ചായം തേച്ച പാത്രം നേരത്തേ കണ്ടെത്തിയിരുന്നു. ഇത്‌ മൗര്യ കാലഘട്ടത്തിന് മുന്നേ ഉള്ളവയാണ്.മഹാഭാരതകാലവുമായി ബന്ധിപ്പിക്കുന്ന ചായം പൂശിയ പാത്രങ്ങളെ മുൻപേ കണ്ടെത്തിയിട്ടുണ്ടെന്നും, പുരാവസ്തു വിദഗ്ദ്ധനായ ബി.ബി ലാൽ 70 കളിൽ നടത്തിയ ഖനനത്തിൽ ഇതേ കുറിച്ച് കൂടുതൽ സൂചനകൾ ഉണ്ടെന്നും പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here