മുഖ്യമന്ത്രിക്കുള്ള പരാതി ഓൺലൈനായി നൽകാം

0
589

കേരള മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇനി പരാതികൾ ഓൺലൈനായി നൽകാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതി നൽകേണ്ടത്.

പന്ത്രണ്ടായിരത്തോളം വരുന്ന സർക്കാർ ഓഫീസുകളെ ഓൺലൈൻ സംവിധാനവുമായി ഇതിനുവേണ്ടി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ പരാതിക്കാരന്റെ അല്ലെങ്കിൽ പരാതിക്കാരിയുടെ നീണ്ട കാത്തിരിപ്പിന് ഒരു അവസാനമാകും. അപേക്ഷ നൽകിയ ശേഷം അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ എസ്.എം.എസായി പരാതിക്കാരന്റെ മൊബൈലിൽ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതി എപ്പോൾ വേണമെങ്കിലും സ്വയം അന്വേഷിച്ച് അറിയാൻ സാധിക്കും.

നിലവിലെ കണക്കുകൾ അനുസരിച്ച് 898 ദിവസം ആവറേജ് ആയി തീർപ്പാക്കാൻ എടുക്കുന്ന സമയം 21 ആയി ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്

നൽകിയ പരാതിയിൽ അന്തിമ തീർപ്പ് ഉണ്ടാകും വരെ ഈ ഫയൽ ഓൺലൈൻ സംവിധാനത്തിലുണ്ടാകും. 0471-2517297 എന്ന നമ്പറിലും, 0471-155300 എന്ന ടോൾഫ്രീ നമ്പറിലും വിശദമായ വിവരങ്ങൾ അറിയാൻ സാധിക്കും.

ഈ സർക്കാർ അധികാരമേറ്റ ശേഷം ലഭിച്ച 236589 പരാതികളിൽ 165936 എണ്ണവും പരിഹരിക്കപ്പെട്ടു കഴിഞ്ഞു ശേഷിക്കുന്ന 70653 എണ്ണത്തിന്മേൽ വേണ്ട നടപടികൾ എടുക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here