മുളകുപൊടി വിതറി മോഷണം! പിടിയിലായ പ്രതിയെ കണ്ട് ഞെട്ടി ദമ്പതികൾ.

0
1489
വൃദ്ധദമ്പതികളെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ച് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയിലായി. കോതമംഗലം പിണ്ടിമന സ്വദേശി ഇരുപത്തിമൂന്ന് വയസ്സുള്ള ഗോഡ്ഫില്‍ ആണ് വലയിലായത്. ഇയാൾ ആക്രമിക്കപ്പെട്ട ദമ്പതികളുടെ കൊച്ചുമകനാണ്.ഗാന്ധിജയന്തി ദിവസം ഹെൽമെറ്റ് ധരിച്ച് അടുക്കള വശത്തുകൂടെ എത്തിയ പ്രതി ദമ്പതികൾക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം കൈയ്യിലെ മൂന്ന് സ്വർണ്ണവളകൾ മോഷ്ടിച്ച്കടന്നുകളയുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയും, റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനുമായ ജോസഫും, ഇദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മയുമാണ് ആക്രമിക്കപ്പെട്ടത്.
ഇവരുടെ മകളുടെ മകനാണ് പിടിയിലായ ഗോഡ്ഫില്‍.അയൽവാസികളിൽ ഒരാൾ നല്‍കിയ സൂചനകളില്‍ നിന്ന് ആളൂര്‍ റെയില്‍വേ മേല്‍പ്പാലം മുതല്‍ കോതമംഗലം വരെയുള്ള സിസിടിവികൾ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഒരു ജ്വല്ലറിയില്‍ വിറ്റ വളകള്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here