
ഫുട്ബോൾ ഭ്രാന്ത് തലയ്ക്ക് പിടിച്ച് നാടുവിട്ട പതിനാലുകാരനെ നീണ്ട 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി. കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് കാണാതായ കുട്ടിയെ കണ്ടെത്തിയ ഈ കഥ പങ്കുവെച്ചിരിക്കുന്നത്.പതിനാലുകാരനെ കണ്ടെത്താൻ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിൽ കണ്ടെത്താൻ വേണ്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോജി, സിവിൽ പോലീസ് ഓഫീസർമാരായ നിയാസ് മീരാൻ, സുനിൽ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപികരിച്ചായിരുന്നു കുട്ടിക്കായുള്ള തിരച്ചിൽ. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ കോയമ്പത്തൂരിൽ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്.കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളിലെ അനാഥാലയങ്ങളിലും, ഫുട്ബോൾ ക്ലബുകൾ, എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഒടുവിൽ ഇന്നലെയാണ് കോയമ്പത്തൂരിലെ ഒരു ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തുന്നത്.അന്യസംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ എന്നിവയുടെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തുമ്പോൾ കുട്ടി വൈകീട്ട് പാനിപൂരി കടയിൽ ജോലിയും, രാവിലെ ഫുട്ബോൾ കളിയുമായി ഒന്നുമറിയാതെ മുന്നോട്ട് പോകുകയായിരുന്നു.