മൂന്നാം ചന്ദ്ര ദൗത്യവുമായി ഐഎസ്ആർഒ

0
561

ഒരിക്കൽ പരാജയപ്പെട്ട ദൗത്യത്തിന് ഇന്ത്യൻ സ്‌പേസ് റിസർച്ച് സെന്റർ വീണ്ടും ഒരുങ്ങുന്നു. ചന്ദ്രന്റെ ഉപരിതലത്തിൽ പേടകമിറക്കാനുള്ള രണ്ടാം ദൗത്യത്തിനാണ് ഐ.എസ്.ആർ.ഒ. ഒരുങ്ങുന്നത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട് പേടകം ഇടിച്ചിറങ്ങിയത് മൂലം ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിലെ ന്യൂനതകൾ പൂർണ്ണമായും പരിഹരിച്ച് അടുത്തവർഷം നവംബറോടെ പുതിയ ദൗത്യം നിറവേറ്റാനാണ് ഒരുങ്ങുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്.സോമനാഥിന്റെ നേതൃത്വത്തിൽ ഇതേ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതി രൂപവതകരിക്കുകയും ചെയ്തു.

ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റി പര്യവേക്ഷണം നടത്തുന്ന പേടകഭാഗമായ ‘ഓർബിറ്റർ’ അടുത്ത ദൗത്യത്തിലുണ്ടാവില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ചന്ദ്രയാൻ-3 ദൗത്യത്തിൽ ലാൻഡർ (ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടകം), റോവർ (ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണങ്ങൾ നടത്തുന്ന പേടകഭാഗം) എന്നിവയായിരിക്കും ഉൾപ്പെടുത്തുന്നത്.

ഇവയെല്ലാം അടങ്ങിയ ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നതിന്റെ അവസാനഘട്ടത്തിൽ ശാസ്ത്രജ്ഞർക്ക് ‘ലാൻഡറു’മായുള്ള ആശയവിനിമയം നഷ്ടപെടുകയായിരുന്നു. പിന്നീട് ഇതിനെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തതോടെ ചന്ദ്രയാൻ ദൗത്യം ഭാഗഗമായി പരാജയമായി എന്നുവേണം പറയാൻ.

LEAVE A REPLY

Please enter your comment!
Please enter your name here