കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ 76 വയസ്സുള്ള കാവുന്തറ പാച്ചർ എന്നയാളെയാണ് പോലീസ് പിടികൂടിയത്.പേരാമ്പ്ര സർക്കിൾ ഇൻസ്പെക്റ്റർ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ വയോധികനായ പ്രതിയെ കോടതി ഈ മാസം 26 വരെ റിമാൻഡ് ചെയ്തു.