തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അന്വേഷിക്കുന്നു. ഇരിങ്ങാലക്കുട കോമ്പാറ ഭാഗത്ത് പോൾസന്റെ ഭാര്യ ആലീസിനെ ഇന്നലെ വീടിനകത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ വീട്ടിൽ ഇന്നലെ ചവുട്ടി വിൽക്കാൻ എത്തിയ ആളിനേയും, പക്ഷിയെ വാങ്ങാനായി എത്തിയ ആളെയുമാണ് പോലീസ് തിരയുന്നത്. ആലീസ് ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിനാൽ തന്നെ മോഷണത്തിന് ഇടയ്ക്ക് സംഭവിച്ചതാണ് എന്ന നിഗമനത്തിലാണ് പോലീസ്. മക്കൾ എല്ലാം വിദേശത്തുള്ള ആലീസ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.രാവിലെ മുടങ്ങാതെ പള്ളിയിൽ പോകാറുള്ള ആലീസ് എട്ടരയോടെ തിരികെ എത്താറുണ്ട് അതിനാൽ തന്നെ രാവിലെ 8.30നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലാകും കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി, മണം പിടിച്ച പോലീസ് നായ പൊലീസ് നായ തൊട്ടടുത്ത ചന്തയിലേക്ക് ഓടിക്കയറി. അയൽവാസികളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.