ജാർഖണ്ഡ് ബിജെപിയിൽ കലാപക്കൊടി

0
690

എൻഡിഎ സഖ്യം തകർന്നതിന് പിന്നാലെ ജാർഖണ്ഡിലെ ബിജെപിക്കുള്ളിൽ കലാപക്കൊടി ഉയർന്നു. മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ മത്സരിക്കുമെന്ന് സംസ്ഥാനത്തെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി സരയു റോയ് പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചേക്കില്ലയന്ന സൂചനയെ തുടർന്നാണ് ഈ തീരുമാനം. ഇദ്ദേഹം മന്ത്രി സ്ഥാനവും, എംഎൽഎ സ്ഥാനവും രാജി വച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ബിജെപി സർക്കാറുകളിലെല്ലാം ഇദ്ദേഹം മന്ത്രിയായിരുന്നു.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിരിക്കേ, ജംഷഡ്പൂരിലെ രണ്ട് സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ജംഷഡ്പൂർ ഈസ്റ്റ് നിലവിൽ മുഖ്യമന്ത്രി രഘുബർ ദാസ് ജനവിധി തേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. ജംഷഡ്പൂർ വെസ്റ്റിനെ പ്രതിനിധീകരിക്കുമെന്ന് കരുതിയിരുന്ന സരയു റോയിയാണ് മുഖ്യമന്ത്രിക്ക് എതിരെ രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന് പകരമായി ദേവേന്ദ്ര സിങ്ങിന്റെ പേര് ജില്ലാ ഘടകം നിർദേശിച്ചും കഴിഞ്ഞു. മത്സരം ഒഴിവാക്കാനുള്ള അനുനയ ശ്രമങ്ങൾ നടക്കുന്നുണ്ട് എങ്കിലും മുഖ്യമന്ത്രിക്കെതിരെ സരയു റോയ് മത്സരിക്കുകയാണെങ്കിൽ പിന്തുണക്കാമെന്ന് ജെഎംഎം പ്രഖ്യാപിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here