അന്തരീക്ഷ മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു! വെറും 15 മിനിറ്റുകൾ ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് വിലയിട്ടിരിക്കുന്നത്. ‘ഓക്‌സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓക്‌സിജന്‍ ബാറില്‍ ഏഴ് ഫ്ലേവറുകളിലാണ് ഓക്‌സിജന്‍ ലഭ്യമാകുക.
പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂരം തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ സുഗന്ധങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
ഡൽഹിയിലെ വായു മലിനീകരണം സഹിക്കാൻ കഴിയാതെ വന്നതോടെ അനവധി ആളുകൾ അൽപം ശുദ്ധവായു ശ്വാസിക്കാനായി ഓക്‌സിജന്‍ ബാറില്‍ എത്തുന്നുണ്ട്. വേണ്ടവർക്ക് കൗണ്ടർ ഫെസിലിറ്റിയും (ബാറില്‍ ഇരുന്ന് തന്നെ ട്യൂബിലൂടെ ശ്വസിക്കാനുള്ള സൗകര്യം) അല്ലാത്തവർക്ക് വീട്ടിലേക്ക് കുപ്പിയിൽ കൊണ്ടു പോകുകയും ചെയ്യാം എന്നതാണ് ഈ ബാറുകളുടെ പ്രത്യേകത.
അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഇത്തരം ഓക്സിജൻ ബാറുകൾ തുടങ്ങാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.