തിങ്കളാഴ്ച വൈകുന്നരം കൊല്ലം മുക്കം ബീച്ച് വൃത്തിയാക്കിയ വിദേശ കുടുംബത്തിന് കൈയ്യടി. ഒഴിവ് സമയം ആസ്വദിയ്ക്കാൻ ബീച്ചിലെത്തിയ ബെൽജിയത്തിൽ നിന്നുള്ളവരാണ് കുടുംബത്തോടൊപ്പം ചേർന്ന് വെറും രണ്ട് മണിക്കൂറുകൾ കൊണ്ട് ബീച്ച് വൃത്തിയാക്കിയത്.
ആയുര്‍വേദ ചികിത്സയ്ക്കായി ബെല്‍ജിയത്തില്‍ നിന്ന് എത്തിയവരാണ്
കടപ്പുറമാകെ ചിതറി കിടക്കുന്ന മാലിന്യം വൃത്തിയാക്കി പ്രശംസ നേടിയത്. മാലിന്യം എന്നും പറഞ്ഞ് മൂക്ക് പൊത്തി മാറി നടക്കാനോ, ആരെയും പഴിക്കാനോ നിൽക്കാതെ മെനക്കെട്ടിറങ്ങി വൃത്തിയാക്കിയ വിദേശികൾക്കൊപ്പം നാട്ടുകാരും ചേർന്നതോടെ ബീച്ച് ക്ലീനായി.