കോഴിക്കോട് കക്കട്ടിൽ കോൺഗ്രസ്സ് ഓഫീസിനുള്ളിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊയ്യോത്തും ചാലിൽ ദാമുവാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലുള്ള ഇന്ദിരാഭവനിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം മുതൽ ദാമുവിനെ കാണാനില്ലായിരുന്നു, ഇതിന് പുറകെയാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കാണപ്പെടുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നുള്ള ആരോപണത്തിന് പുറകേ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.