കർണാടക മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ തൻവീർ സേട്ടിന് കുത്തേറ്റു. മൈസൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയാണ് നരസിംഹരാജ മണ്ഡലത്തിലെ എംഎൽഎ കൂടിയായ തൻവീറിന് കുത്തേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഉടൻതന്നെ തൻവീർ സേട്ടിനെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
25 വയസ്സുള്ള ഫർഹാൻ പാഷ എന്നയാളാണ് പ്രകോപനമില്ലാതെ എംഎൽഎയെ കുത്തിയത്. വിവാഹ വേദിയിൽ ഇരിക്കുന്നതിനിടെ ഇയാൾ എംഎൽഎയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ചടങ്ങിൽ സംബന്ധിച്ച ആളുകൾ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
#BREAKING Former minister and MLA Tanveer Sait brutally attacked with knife by an unknown person in Mysore, Karnataka.
He is in Columbia Asia hospital. Undergoing treatment pic.twitter.com/rNIVApKGNb— AutoRaja (@AutoRaja1212) November 18, 2019