ഫാത്തിമ ലത്തീഫ് ആത്മഹത്യ, മൂന്ന് അധ്യാപകർക്ക് സമൻസ്

0
625

മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയിൽ ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. ആരോപണ വിധേയനായ സുദർശൻ പദ്മനാഭൻ ഉൾപ്പെടെ മൂന്ന് അധ്യാപകരോടാണ് വൈകുന്നേരത്തിന് മുൻപേ ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുള്ളത്. മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് പിതാവ് നേരത്തേ രംഗത്തെത്തിയിരുന്നു.

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ അനിശ്ചിത കാല നിരാഹാര സമരം നടത്താൻ തീരുമാനിച്ചു. എം.എ വിദ്യാർഥികളായ ജസ്റ്റിൻ ജോസഫ്, അസർ മൊയ്തീൻ എന്നിവരാണ് നിരാഹാരം തുടങ്ങുക. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ചിന്താ ബാർ എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ കാര്യങ്ങളിൽ പുറത്തെ ഏജൻസിയെ ഇടപെടുത്താമെന്ന് പരാമർശിച്ച് ഒരു കത്തു നൽകിയതല്ലാതെ ഡീനിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here