വായുമലിനീകരണം വിഷയമായ യോഗത്തിൽ പങ്കെടുക്കാതെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കമന്ററി പറയാന്‍ പോയ വിഷയത്തില്‍ മുന്‍ ക്രിക്കറ്റ് താരവും, ബിജെപിയുടെ എംപിയുമായ ഗംഭീറിനെതിരെ വിമർശനം.
നിങ്ങള്‍ ഈ മനുഷ്യനെ കണ്ടോ? ഇന്‍ഡോറിലിരുന്ന് ജിലേബി തിന്നുമ്പോഴാണ് അവസാനമായി കണ്ടത്. ഡൽഹി മൊത്തം ഇദ്ദേഹത്തെ തിരയുകയാണ്.’ എന്ന പോസ്റ്റര്‍ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻതാരം.
ഞാന്‍ ജിലേബി കഴിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണ കാരണം എങ്കിൽ എന്നെന്നേക്കുമായി ജിലേബി കഴിക്കുന്നത് നിര്‍ത്താം എന്നും പത്ത് മിനിറ്റുകൾക്കുള്ളിൽ നിങ്ങള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങിയെന്നും ഡല്‍ഹിയിലെ മലിനീകരണം പരിശോധിക്കാന്‍ തീവ്രമായി ശ്രമിച്ചിരുന്നെങ്കിൽ നമ്മളിന്ന് ശുദ്ധവായു ശ്വസിച്ചേനേ എന്നും ഗംഭീര്‍ കുറിച്ചു. നേതാവിന്റെ കഴിവില്ലായ്മയും, രാഷ്ട്രീയ അത്യാഗ്രഹവും മറയ്ക്കാന്‍ ഏറ്റവും സത്യസന്ധരുടേതെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി എന്റെ ജോലിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഗംഭീര്‍ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഗംഭീറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഗംഭീര്‍ അഹങ്കാരിയാണ് എന്നുതുടങ്ങി
തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണന്, ഗംഭീറിനൊപ്പം ജിലേബി തിന്നുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.