ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെയും സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേരെയും പോലിസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച് സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ.എസ്.യു.
കേരള സര്‍വ്വകലാശാല മോഡറേഷന് തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എ, അഭിജിത് ഉൾപ്പടെ പത്തുപേർക്ക്പരിക്കേറ്റത്. ഒരു പ്രകോപനവുമില്ലാതെയാണ് പോലിസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.