സാധനങ്ങൾ വിറ്റഴിക്കാൻ കൗതുകകരമായ ഓഫറുകൾ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇതുപോലെ ഒരു പരസ്യം കാരണം പണികിട്ടിയിയിരിക്കുകയാണ് റഷ്യയിലെ ഒരു പെട്രോൾ പമ്പ് ഉടമയ്ക്ക്. സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി കഴിഞ്ഞു നൽകിയ ഓഫറും അതിന്റെ ചിത്രങ്ങളും.
റഷ്യയിലെ സമാറയിലെ പെട്രോള്‍ പാമ്പാണ് പരസ്യം നൽകി പണി വാങ്ങിയത്. ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നായിരുന്നു പരസ്യം. നിരവധി സ്ത്രീകള്‍ ബിക്കിനി ധരിച്ചെത്തുമെന്നും അതുവഴി പമ്പ് പ്രശസ്തമാകുമെന്നും കച്ചവടം കൊഴുകുമെന്നും കരുതി എന്നാല്‍ നടന്നത് മറ്റൊന്നാണ്.
ബിക്കിനിയിട്ട് പമ്പിലെത്തിയത് സ്ത്രീകൾക്ക് പകരം പുരുഷന്മാരാണ് അതും അനവധി ആളുകൾ! പരസ്യത്തില്‍ പറഞ്ഞപോലെ എല്ലാവര്ക്കും ഫ്രീയായി പെട്രോള്‍ നൽകേണ്ടതായും വന്നു ഉടമയ്ക്ക്. ഓഫർ മൂന്ന് മണിക്കൂർ നേരത്തേക് മാത്രമായിരുന്നു എന്നതിനാൽ മാത്രമാണ് പമ്പുടമ രക്ഷപ്പെട്ടത്. എന്തായാലും ഉടമ ആശിച്ച പോലെ പമ്പും ഓഫറും ഹിറ്റായി.