ഉത്തർപ്രദേശിലെ ഫിറോസാബാദിൽ, അയല്‍വാസിയെ പ്രണയിച്ചെന്ന് ആരോപിച്ച് സ്വന്തം മകളെ അച്ഛന് അതിക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും, കഴുത്തറത്തുമാണ് കൊല നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. പൂജയെന്ന് പേരുള്ള 22 വയസ്സുള്ള യുവതിയെയാണ് അച്ഛൻ അതിദാരുണമായി കൊലപ്പെടുത്തിയത്. കേസിൽ ഹരിവംശ് കുമാർ എന്ന് പേരുള്ള അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി മകൾ അയല്‍വാസിയായ ഗജേന്ദ്രനുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ട ഹരിവംശ് കുമാര്‍ പ്രകോപിതനാകുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും, നാലു സഹോദരന്മാരും ബന്ധുവീട്ടില്‍ പോയ സമയം നോക്കി മകളെ ഷോക്കടിപ്പിച്ച ശേഷം, മരണം ഉറപ്പാക്കാന്‍ കഴുത്തറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.