ലോകത്തിലെ ഏറ്റവും ഉയരമുള്ള സൈനിക ക്യാമ്പ് സ്ഥിതി ചെയ്യുന്ന സിയാച്ചിനിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ നാല് ഇന്ത്യൻ സൈനികരുൾപ്പെടെ ആറു പേർ മരണപ്പെട്ടു. സൈനികരും അവർക്കൊപ്പം ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ രണ്ടു പേരുമാണ് മരിച്ചത്. സ്ഥലത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് മരിച്ചത്. കൂടെയുണ്ടായിയുന്ന രണ്ടുപേരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സിയാച്ചിനിൽ മഞ്ഞിടിച്ചൽ ഉണ്ടായത്.
സമുദ്ര നിരപ്പിൽ നിന്ന് പതിനെട്ടായിരം അടി ഉയരത്തിലാണ് മഞ്ഞിടിച്ചിലുണ്ടായത്. മൈനസ് 30 ഡിഗ്രിയുള്ള സിയാച്ചിനിൽ ഹിമപാതത്തെ തുടർന്ന് തണുപ്പ് മൈനസ് 60 ഡിഗ്രി വരെ ആയെന്നാണ് റിപ്പോർട്ട്.