നടനും, സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തിൽ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ തുടരുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഞായറാഴ്ച രാത്രി ചെന്നൈക്ക് പോകാനായി എത്തിയതായിരുന്നു മലയാളത്തിൻ്റെ പ്രിയ നടൻ ശ്രീനിവാസൻ. സാധാരണ പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കയറാൻ തുടങ്ങുന്ന നേരത്താണ് ശ്രീനിവാസന് അസ്വസ്ഥത തോന്നിതുടങ്ങിയത്. ഉടനെ സഹയാത്രികരെ അറിയിക്കുകയും, വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ ശ്രീനിവാസനെ ആദ്യം അങ്കമാലിയിലെ ആശുപത്രിയിൽ എത്തിക്കുകയും, പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം എറണാകുളത്തെ ആശുപതിയിലേക്ക് മാറ്റുകയുമായിരുന്നു.