നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർ ബൂമ്രയാണെന്നാണ് ഭൂരിഭാഗം പേരും വിലയിരുത്തുന്നത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും പുലര്‍ത്തുന്ന സ്ഥിരതയും, ആക്രമണോത്സുക ബൗളിംഗും താരത്തെ അപകടകരിയാക്കുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കൻ പേസർ സ്റ്റെയിനിന്റെ അഭിപ്രായത്തിൽ ബാറ്റ്സ്‌മാന്‍മാരെ വെള്ളം കുടിപ്പിക്കുന്ന ബൗളർ ഷമിയാണ് എന്നാണ് അഭിപ്രായം. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടാം ഇന്നിംഗ്‌സിലെ സൂപ്പര്‍ പേസര്‍ എന്ന വിശേഷണമുള്ള മുഹമ്മദ് ഷമിക്കാണ് സ്റ്റെയ്‌ന്‍റെ വോട്ട്. നിലവിലെ ഫോം കണക്കിലെടുത്താൽ ഷമിയാണ് ഏറ്റവും മികച്ച ബൗളറെന്ന് ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സ്റ്റെയ്‌ന്‍ ട്വീറ്റ് ചെയ്തു.
ലിങ്ക്: https://twitter.com/DaleSteyn62/status/1195642857853505536?s=19