മണ്ണുത്തി നടത്തറയിൽ ഭർത്താവിനേയും, മൂന്നുവയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം പോയ യുവതിയേയും, യുവാവിന്റെ മാതാവിനേയും കോടതി റിമാന്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഗ്രീഷ്മ (21), പട്ടിക്കാട് തൈക്കാവിൽ വീട്ടിൽ ബീവി (55) എന്നിവരാണ് ജയിലിലായത്.
പട്ടിക്കാട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന ഗ്രീഷ്മ, പട്ടിക്കാട് തന്നെയുള്ള തൈക്കാവിൽ നവാസുമായി പ്രണയത്തിലായി. ജൂലായ് 29ന് രാവിലെ ജോലിക്കെന്നും പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങി നവാസിനൊപ്പം പോയി. തമിഴ്നാട്ടിലും പിന്നീട് ഒറ്റപ്പാലത്തുമായി ദമ്പതിമാരായി കഴിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മണ്ണുത്തി എസ്.ഐ. കെ.എൻ. വിജയൻ, സി.പി.ഒ. സിന്ധു, നീലകണ്ഠൻ എന്നിവർ ചേർന്ന് ഒറ്റപ്പാലത്ത് നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പ്രായപൂർത്തിയാവാത്ത കുട്ടിയുടെ സംരക്ഷണം നിഷേധിച്ചതിന് ബാലാവകാശ സംരക്ഷണ നിയമപ്രകാരവും ഗൂഢാലോചന, പ്രേരണ എന്നീ വകുപ്പുകൾ പ്രകാരവുമാണ് പ്രതികളുടെ പേരിൽ കേസെടുത്തത്. നവാസ് എന്ന പ്രതി ഒളിവിലാണ്