പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

0
591

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഏത് മതവിഭാഗത്തിൽ പെടുന്നവർ ആയാലും ഈ വിഷയത്തിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

ആസാം സംസ്ഥാനത്ത് പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ 19 ലക്ഷത്തിലധികം വരുന്ന ആളുകൾ പുറത്ത് പോയത് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. പല പ്രക്ഷോഭങ്ങളും ഇതിന്റെ പേരിൽ അരങ്ങേറി. എന്നാൽ ഇതുപോലെ പുറത്താകുന്നവർക്ക് പ്രാദേശിക ട്രിബ്യൂണലുകളെ സമീപിക്കാം എന്നും ആസാമിൽ ഇതുപോലെ അപേക്ഷ നല്കാത്തവർക്ക് സർക്കാർ സഹായമായി പണം നൽകിയതും അമിത് ഷാ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here