ഉത്തരകൊറിയയുടെ ആണവ പരീക്ഷണം ഹിരോഷിമയേക്കാൾ 17 മടങ്ങ് ശക്തിയുള്ളതെന്ന് ഐഎസ്ആർഒ

0
559

2017 വർഷത്തിൽ ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണം ജപ്പാനിലെ ഹിരോഷിമയിൽ നടന്ന അണുവിസ്ഫോടനത്തേക്കാൾ പതിനേഴ് മടങ്ങ് ശക്തിയുള്ളതായിരുന്നെന്ന് ഐഎസ്ആർഒ റിപ്പോർട്ട്.

കെ.എം. ശ്രീജിത്ത്, റിതേഷ് അഗർവാൾ, എ.എസ് രജാവത് എന്നിവർ ചേർന്നുള്ള മൂന്നംഗ സംഘമാണ് പഠനത്തിന് പിന്നിൽ. ജിയോഫിസിക്കൽ ജേണൽ ഇന്റർനാഷണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്ഫോടനത്തിന്റെ തീവ്രവത അളക്കുന്നതിന് സാറ്റലൈറ്റ് ചിത്രങ്ങളും, വിവരങ്ങളുമാണ്‌ പഠനത്തിന് ഉപയോഗപ്പെടുത്തിയത്. ഹിരോഷിമയിൽ 15 ടൺ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചപ്പോൾ ഏതാണ്ട് 271 ടണ്ണാണ് പരീക്ഷണത്തിന് ഉത്തരകൊറിയ ഉപയോഗിച്ചത് എന്നാണ് പഠനം പറയുന്നത്.

പരീക്ഷണം അരങ്ങേറിയ മൗണ്ട് മൺടാപ് എന്ന പർവതശിഖരത്തിന്റെ മേൽത്തട്ട് വലിയതോതിൽ തകർന്നതായും, പർവ്വതത്തിന്റെ മുകൾ ഭാഗത്തിന് 0.5 മീറ്ററോളം സ്ഥാനഭ്രംശം സംഭവിച്ചതായും സ്ഫോടനത്തിനു ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കി ഐഎസ്ആർഒ പറയുന്നു. ജപ്പാന്റെ കൃത്രിമോപഗ്രഹമായ ALOS-2 നൽകിയ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here