കടിയില്ല, കുരമാത്രം!

0
672

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന തെരുവ് നായ കൗതുകമാകുന്നു.

റെയിൽവേ പോലീസിന്റെ പണി ചെയ്യുന്ന ചെന്നൈ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിലെ നായ കൗതുകമാകുന്നു. റെയിൽവെ സ്റ്റേഷനിൽ പണ്ട് ആരോ ഉപേക്ഷിച്ചതാണ്‌ ഈ നായയെ. അന്നുമുതൽ യാത്രക്കാർ നൽകുന്ന ഭക്ഷണം കഴിച്ചാണ് നായ ജീവിയ്ക്കുന്നത്.

ആർപിഎഫിന്റെ ജോലി രാവിലെ മുതൽ നായ സ്വയം ഏറ്റെടുക്കും. അനധികൃതമായി ട്രാക്ക് ക്രോസ് ചെയ്താലോ, ഏതെങ്കിലും യാത്രക്കാരൻ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ നോക്കിയാലോ എല്ലാം നായ കുരയ്ക്കും. വെറും കുരയല്ല, ജീവനക്കാരെ അറിയിക്കുന്ന വിധത്തിൽ ഉച്ചത്തിലുള്ള കുരതന്നെ.

എന്നാൽ നിയമങ്ങൾ പാലിക്കുന്ന യാത്രക്കാർക്ക് നായ ഇതുവരെ ഒരു ആലോസരവും ഉണ്ടാക്കിയിട്ടില്ല. നായയെ കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇറക്കിയ ട്വീറ്റ് സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ട്വീറ്റ് ലിങ്ക്:

LEAVE A REPLY

Please enter your comment!
Please enter your name here