കേരളത്തിൽ ഏറ്റവും അധികം വർഷങ്ങൾ എംഎൽഎയും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം.മാണിയുടെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന് കേരള കോണ്ഗ്രസ് എം. ഇതിന് വേണ്ട സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയും അമ്പപത്തിമൂന്ന് വർഷങ്ങൾ എംഎൽഎയുമായിരുന്ന കെ.എം.മാണിയോടുള്ള ആദരം പ്രകടിപ്പിക്കുന്നതിനും, അദ്ദേഹത്തിന്റെ സ്മരണ എക്കാലവും നിലനിർത്തുന്നതിനും അദ്ദേഹത്തിന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് പി.ജെ.ജോസഫ് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.