മാധ്യമ ധർമ്മം ഓർമ്മിപ്പിച്ച് ഇന്ന് ലോക ടെലിവിഷൻ ദിനം

0
565

ഇന്റർനെറ്റിന്റെ കടന്നു വരവോടെ അപ്രസക്തമാകുമെന്ന പ്രവചനത്തെ തിരുത്തി ടെലിവിഷൻ വളർച്ചയുടെ പാതയിൽത്തന്നെയാണ്. 2017 ൽ 163 കോടി ഭവനങ്ങളിൽ ലഭ്യമായിരുന്ന ടെലിവിഷൻ 2023 ൽ 174 കോടി ഭവനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ടെലിവിഷൻ ഫോറം സംസ്ഥടിപ്പിക്കപ്പെട്ടതിന്റെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി 1996 ലാണ് നവംബർ 21 ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിച്ചത്. വാർത്താ വിനിമയ രംഗത്തും, പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും ടെലിവിഷൻ വഹിക്കന്ന പങ്കിനെ ഓർമ്മിപ്പിക്കാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.

വീഡിയോ കാണാൻ ഇന്ന് ലാപ്ടോപ്പും, ടാബ് ലെറ്റും, മൊബൈൽ ഫോണുമെല്ലാം ഉപേയാഗിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ ഉപഭോഗത്തിന് ഭൂരിഭാഗം ജനങ്ങളും ഇന്നും ആശ്രയിക്കുന്നത് ടെലിവിഷനെത്തന്നെയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് വാർത്തകൾക്കും വിവരങ്ങൾക്കും വിജ്ഞാനത്തിനും ടെലിവിഷനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here