വാഹനാപകടത്തിൽ 12 ശബരിമല തീർഥാടകർക്ക് പരിക്ക്

0
271

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 12 ഭക്തർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഏറ്റുമാനൂരിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി ബസ്സും തമ്മിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ പൂർണ്ണമായും തകർന്ന ട്രാവലർ, രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരിൽ എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here