കേരളമാകെ വയനാട്ടിൽ നിന്നുള്ള വാർത്ത കേട്ട് നടുങ്ങിയിരിക്കുകയാണ്. ആരുടെയെല്ലാമോ അനാസ്ഥ മൂലം നഷ്ടമായത് നാളെയുടെ വാഗ്ദാനമായി മാറേണ്ട കുരുന്നു ജീവൻ. പാമ്പുകടിയേറ്റ് കരഞ്ഞ കുട്ടിയുടെ കാലിലെ മുറിപ്പാടുകൾ കണ്ട അധ്യാപകൻ അത് ആണികൊണ്ടു മുറിഞ്ഞതാണ് എന്ന് വിലയിരുത്തി – അവിടെ തുടങ്ങുന്നു അനാസ്ഥയുടെ ആദ്യ ഘട്ടം . വെഷം ഉള്ളിൽ ചെന്നതിന്റെ ഭലമായി കാലുകൾ നീലിച്ചു വന്നിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുട്ടിയുടെ അച്ഛൻ വരാനായി കാത്തിരുന്നു, പിന്നിടുന്ന ഓരോ നിമിഷവും ഷെഹ്‌ലയുടെ ജീവൻ കർന്നുതിന്നുന്നത് നോക്കി നിന്നു അധ്യാപകൻ സി.വി. ഷിജിൽ……
"ക്രൂരതയ്ക്ക് ദൃക്‌സാക്ഷിയായ കുരുന്ന് മനസ്സ് "
സാറേ ഇത് പാമ്പ് കടിച്ചതാ സാറേ ..!! പക്ഷെ സാർ മൈൻഡ് ആക്കിയില്ല – "ക്രൂരതയ്ക്ക് ദൃക്‌സാക്ഷിയായ കുരുന്ന് മനസ്സ് "To Watch Full Video Click>>>https://www.youtube.com/watch?v=LyjL8wwgS5c#AmritaNews #Wayanad #ShehlaSherin #Snakebite #KeralaSchool #GovernmentSchool #SultanBathery #AmritaTV
ഇനിപ്പറയുന്നതിൽ Amrita TV പോസ്‌റ്റുചെയ്‌തത് 2019, നവംബർ 22, വെള്ളിയാഴ്‌ച
പിതാവ് അബ്ദുൾ അസ്സിസ് എത്തിയതിനു ശേഷം കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നു, അവിടെ നിന്നും ആന്റിവെനം നൽകുന്നതിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നു. ആന്റിവെനം നൽകണമെന്ന് പിതാവ് ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടും അത് നൽകാതെ കുട്ടിയെ ഒബ്സെർവഷനിൽ കിടത്തി.
സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും അത് യഥാ സമയം നല്കാൻ തയാറാകാത്ത ബത്തേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ജിസ മെറിൻ ജോയി തന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട അനാസ്ഥ അക്ഷരത്തിൽ നടപ്പാക്കി.
കുട്ടി ഛർദിച്ചതിനെ തുടർന്ന് അടുത്തുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു, യാത്രക്കിടയിൽ വൈത്തിരിക്ക് സമീപത്തുവെച്ച് നില ഗുരുതരമായതിനാൽ വൈത്തിരി താലൂക്കാശുപത്രിയിലെത്തിച്ചു. ആന്റിവെനം ഇല്ലാത്തതിനാൽ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ജീവൻ രക്ഷിക്കാൻ അരമണിക്കൂർ ശ്രമത്തിനൊടുവിൽ ഷെഹ്ല മരണത്തിനു കീഴടങ്ങി. മരണവുമായി മല്ലിട്ട മൂന്നുമണിക്കൂർ, സ്വന്തം ജീവൻ നിലനിർത്താൻ ആ കുഞ്ഞു പൊരുതിയത് മരണത്തോട് മാത്രമല്ല , സി.വി ഷെജിൽ എന്ന അധ്യാപകനോടും ജിസ മെറിൻ എന്ന ഡോക്ടറോടും കൂടിയാണ്.
ഷഹ്ലയുടെ ജീവൻ കവർന്ന ആ മൂന്നു മണിക്കൂറുകളിലൂടെ …….
3.10 ഷഹ്‍ലയ്ക്ക് ക്ലാസ്‌മുറിയിൽനിന്ന് പാമ്പുകടിയേൽക്കുന്നു. ഉടനെ
അധ്യാപകരെ വിവരമറിയിച്ചു
3.36 അധ്യാപകർ ഷഹ്‍ലയുടെ പിതാവിനെ
വിവരമറിയിച്ചു
3.46 പിതാവ് അബ്ദുൾ അസീസ് സ്കൂളിലെത്തി
4.00 ബത്തേരിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു
4.10 ആന്റിവെനം നൽകാൻ താലൂക്കാശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിച്ചു
4.15 താലൂക്ക് ആശുപത്രിയിൽ. ആന്റിവെനം നൽകാതെ നിരീക്ഷണത്തിൽ കിടത്തി
4.45 കുട്ടി ഛർദിക്കുന്നു
5.00 ആശുപത്രി അധികൃതരുടെ നിർദേശം പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു
5.40 വൈത്തിരിക്ക് സമീപംവെച്ച് നില ഗുരുതരമായി. വൈത്തിരി താലൂക്കാശുപത്രിയിലെത്തിച്ചു. ആന്റിവെനം
ഇല്ലാത്തതിനാൽ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക്
6.15 ജീവൻ രക്ഷിക്കാൻ അരമണിക്കൂർ നീണ്ട ശ്രമം. ഒടുവിൽ, ചേലോടുള്ള സ്വകാര്യ ആശുപത്രിയിൽ മരണം