മുബൈയിൽ വരുന്ന ഡിസംബർ ആറിന് നിശ്ചയിച്ചിരിക്കുന്ന വെസ്റ്റിൻഡീസിന് എതിരായുള്ള ആദ്യ ടി20 മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. മത്സരത്തിന് ഒരുക്കേണ്ട സുരക്ഷ നൽകാനാവില്ല എന്ന് മുംബൈ നിലപാട് എടുത്തത്തോടെയാണ് ആദ്യ മത്സരത്തിന്റെ ഭാവി തുലാസിലായത്.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായതിനാലും, അയോധ്യ കേസിലെ സുപ്രീംകോടതി വിധിയും കാരണം അതിശക്തമായ സുരക്ഷ ഒരുക്കേണ്ടി വരുമെന്നതിനാലാണ് പോലീസ് പിന്മാറുന്നത്.
വാംഖഡെ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന മത്സരം മുംബൈ നഗരത്തില്‍ നിന്ന് മാറ്റണമെന്ന് പോലീസ് അസോസിയേഷനെ അറിയിച്ചിരുന്നു. സുപ്രീം കോടതി വിധിയ്ക്ക് ശേഷം വരുന്ന ആദ്യ ബാബ്റി മസ്ജിദ് ദിനമെന്ന നിലയില്‍ രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.
വിഷയത്തിൽ മുംബൈ പോലീസ് ജോയിന്റ് കമ്മീഷണറെ കാണുമെന്നും, ഇരുപത് ശതമാനം പോലീസുകാരെ നൽകിയാൽ ബാക്കി സ്വകാര്യ ഏജൻസികൾക്ക് നൽകാം എന്നതാണ് അസോസിയേഷൻ അധികൃതരുടെ നിലപാട്.