റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒരു ഗാനത്തോടെ ബോളിവുഡ് പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ച ഗായിക റാണു മണ്ഡലിന്റെ യഥാർത്ഥ മേക്കോവർ ഫോട്ടോ പുറത്ത് വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ.
ഗായികയുടെ മേക്കോവർ എന്നും പറഞ്ഞ് പ്രചരിച്ച വ്യാജ ചിത്രങ്ങൾ ഈയിടെ സമൂഹമാധ്യമങ്ങള്‍ മോശം രീതിയിൽ ട്രോളുകയും, ആഘോഷിക്കുകയും ചെയ്തതിന് പിന്നാലെയാണ് യഥാർത്ഥ ചിത്രം മേക്കപ്പ് ആർട്ടിസ്റ്റ് പുറത്തുവിട്ടത്.
ഹെവി മേക്കപ്പും, തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ റാണുവിനെ സോഷ്യല്‍ മീഡിയ ട്രോളി കൊന്നുവെന്ന് വേണം പറയാന്‍. റാണുവിനെ ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയെയും ട്രോളന്മാർ വെറുതെ വിട്ടില്ല. രൂക്ഷമായ വിമര്‍ശനമാണ് സന്ധ്യക്ക് നേരെ ഉയര്‍ത്തിയത്.
‘കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകും’, സന്ധ്യ കുറിച്ചു.
‘കണ്ടിട്ട് പേടിയാകുന്നു, നല്ല തമാശയായിട്ടുണ്ട്, ദാരിദ്ര്യത്തില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് രക്ഷപ്പെട്ടപ്പോള്‍ നില മറന്നതാണ്’ എന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ റാണുവിനെതിരെ ഉയര്‍ന്നിരുന്നു. റാണുവിന്റെ യഥാര്‍ത്ഥ നിറം കളഞ്ഞ് എന്തിനാണ് വെളുപ്പിച്ച് ഓവറാക്കിയതെന്നും ചിലര്‍ ചോദിച്ചു.
കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.
ലിങ്ക്: https://www.instagram.com/p/B5CpwQWArdN/?igshid=1dx3r0i3s90h5