റേഷൻ കടകൾ വഴി ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകളുമായി സർക്കാർ ഉടൻ തന്നെ ധാരണയിലെത്തും. എസ്ബിഐക്ക് പുറമേ എച്ഡിഎഫ്സി, കോട്ടക്ക് മഹീന്ദ്ര, ബാങ്ക് ഓഫ് ബറോഡ, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നിവയും സർക്കാർ ലിസ്റ്റിലുണ്ട്.
റേഷൻ കടകളിൽ നിലവിൽ ഉപയോഗിക്കുന്ന ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനങ്ങൾ ലഭ്യമാക്കുക. പണം അയക്കുക, സ്വീകരിക്കുക എന്നിവ കൂടാതെ ഫോൺ റീച്ചാർജിങ്ങിനും, വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലായിരിക്കും പരീക്ഷണാർത്ഥം ഈ സേവനം ആദ്യം ആരംഭിക്കുക. സാവധാനം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.