‘ബാർക്’ ഇന്ത്യയുടെ വൈസ്പ്രസിഡന്റ് ജഗദീപ് ദിഗെ അന്തരിച്ചു.

0
634

ടെലിവിഷൻ റേറ്റിങ് സ്ഥാപനമായ BARC ഇന്ത്യയുടെ സീനിയർ മാർകോം ആൻഡ് ബിസിനസ് ഡവലപ്മെൻറ് വൈസ് പ്രസിഡന്റ് ജഗദീപ് ദിഗെ ഇന്നലെ മുംബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു അദ്ദേഹത്തിന്.

മുൻ ബാർക് ഇന്ത്യ സിഇഒ പാർത്തോ ദാസ് ഗുപ്തയ്‌ക്കൊപ്പം ബാർക് ഇന്ത്യയുടെ തുടക്കം മുതൽ തന്നെ ദിഗെ പ്രവർത്തിച്ചിരുന്നു. പ്രേക്ഷകരുടെ കണക്ക് എടുക്കുന്ന ബാർക് സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ദിഗെ. ബാർകിന്റെ ടാഗ്‌ലൈൻ, ‘പസിൽ സോൾവിംഗ്’ രൂപകൽപ്പന ചെയ്തത് ദിഗെയാണ്.

പതിമൂന്ന് വർഷത്തിലേറെയായി സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യയിലെ ക്ലയൻറ് സർവീസിംഗ് സീനിയർ വൈസ് പ്രസിഡന്റായിരുന്നു ദിഗെ. അതിനുമുമ്പ് സീ ടിവിയിലെ മാർക്കറ്റിംഗ് സേവനങ്ങളുടെ സീനിയർ മാനേജരായിരുന്നു. ഇന്ത്യൻ എക്സ്പ്രസിൽ ബ്രാൻഡ് മാനേജരായും അഞ്ച് വർഷത്തിലേറെ ദിഗെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here