ഇന്ത്യയിലേക്ക് ആദ്യമായി മിസ്റ്റർ വേൾഡ് എന്ന സ്വപ്നനേട്ടം കൊണ്ടുവന്ന എറണാകുളം വടുതല സ്വദേശി ചിത്തരേഷ് നടേശിന് ആശംസകളുമായി ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ. ട്വിറ്ററിലാണ് സച്ചിൻ ചിത്തരേശിനെ പ്രശംസ കൊണ്ട് മൂടിയത്.
ചിത്തരേശിന്റെ നേട്ടം അത്ഭുതപ്പെടുത്തുന്നതാണെന്നും, പുതിയ മേഖലകളിലേക്ക് ഇന്ത്യക്കാർ കടന്നു ചെല്ലുന്നതിൽ അഭിമാനമുണ്ടെന്നും സച്ചിൻ ഒപ്പം കുറിച്ചു.
ട്വീറ്റ് ലിങ്ക്: https://twitter.com/sachin_rt/status/1197397253889105925?s=19
ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിൽ അരങ്ങേറിയ മത്സരത്തിലാണ്, ഇന്ത്യൻ ബോഡി ബിൽഡിങ്ങിന്റെ ഭാവി മാറ്റിയെഴുത്തുന്ന നേട്ടം ചിത്തരേശ് സ്വന്തമാക്കിയത്. 90 കിലോ സീനിയർ വിഭാഗത്തിലാണ് ചിത്തരേശന്റെ നേട്ടം. ഇതിന് മുൻപ് മിസ്റ്റർ ഇന്ത്യയും, മിസ്റ്റർ ഏഷ്യയുമായിരുന്നു ചിത്തരേശ്. ഇത്രവലിയ നേട്ടം ആണെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് പല പ്രമുഖരും.