ബാറ്റ് തലയിൽ പതിച്ച് വിദ്യാർത്ഥി മരിച്ചു

0
706

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് കൈയ്യിൽ നിന്നും വഴുതി തെറിച്ച് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർത്ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് നവനീത്.

ഭക്ഷണശേഷം കൈകഴുനാനായി ടാപ്പിന് സമീപത്തേയ്ക്ക് നടക്കുന്നതിനിടെയാണ് കളിക്കുന്ന കുട്ടികളിൽ ആരുടെയോ കൈകളിൽ നിന്ന് അബദ്ധത്തിൽ ബാറ്റ് തെറിച്ച് വന്ന് നവനീതിന്റെ തലയുടെ പിന്നിൽ കൊണ്ടത്. ബാറ്റ് പതിച്ച ഉടനെ നവനീത് ബോധരഹിതനായി നിലത്ത് വീണു. അധ്യാപകരും, സഹപാഠികളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, ക്ഷതം ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here