മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉൾപ്പെടുത്തുകയും എന്നാൽ ഒരവസരം പോലും നൽകാതെ അടുത്ത പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനും എതിരെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് രംഗത്ത്. ട്വിറ്ററിലൂടെയാണ് സെലക്ഷൻ കമ്മറ്റിക്ക് അടക്കം കൊട്ടുമായി ഹർഭജൻ രംഗത്തെത്തിയത്. തിരുവനന്തപുരം എംപി ശശി തരൂര്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് ഹര്ഭജന് പ്രതികരിച്ചത്.ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ ഒഴിവാക്കിയത് നിരാശാജനകമാണെന്നും മൂന്ന് മത്സരങ്ങളിലും സഹതാരങ്ങള്‍ക്കായി വെള്ളം ചുമന്ന സഞ്ജുവിന്റെ ബാറ്റിംഗാണോ ഹൃദയമാണോ സെലക്ടര്‍മാര്‍ പരീക്ഷിക്കുന്നത് എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.ഇതിന് മറുപടിയായി സെലക്ടര്‍മാര്‍ സഞ്ജുവിന്റെ ഹൃദയമാണ് പരീക്ഷിക്കുന്നത് എന്ന മറുപടിയാണ് നല്‍കിയത്. സെലക്ഷൻ കമ്മറ്റിയെ മാറ്റണമെന്നും, ദാദ ഏറ്റവും മികച്ചവരെ സെലക്ഷന് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതീക്ഷയെന്നും മറുപടിയിൽ ഹര്ഭജന് കുറിച്ചു.മോശം ഫോമിലുള്ള ഋഷഭ് പന്തിനും, ശിഖര്‍ ധവാനും സെലക്ടര്‍മാര്‍ വീണ്ടും അവസരം നല്കിയപ്പോഴും, ഒരിക്കൽ പോലും കളിക്കാൻ അവസരം നൽകാതിരുന്ന സഞ്ജുവിനെ അകാരണമായി തഴഞ്ഞത് വിവാദമായിരുന്നു. നിലവിൽ എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയുടെ കാലാവധി ഈ മാസത്തോടെ തീരുകയാണ്.