അഫ്‌ഗാനിൽ കീഴടങ്ങിയ തീവ്രവാദികളിൽ മലയാളികളും!

0
272

അഫ്‌ഗാനിസ്ഥാൻ സുരക്ഷാ സേനയ്ക്ക് മുന്നിൽ ആയുധം വച്ച് കീഴടങ്ങിയ തൊള്ളായിരത്തോളം വരുന്ന ഐഎസ് ഭീകരരിൽ പത്തോളം മലയാളികൾ ഉള്ളതായി അഫ്ഗാൻ സേനാവൃത്തങ്ങൾ അറിയിച്ചു.അഫ്ഗാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയ ശേഷം പിടിച്ചു നിൽക്കാൻ കഴിയാതെയാണ് ഐസ് ഭീകരരും അവരുടെ കുടുംബങ്ങളും കീഴടങ്ങിയത്. മലയാളികൾക്ക് പുറമേ പതിമൂന്നോളം പാക്കിസ്ഥാനികളും കീഴടങ്ങിയവരിൽ ഉൾപ്പെടും.മലയാളികളിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ കാബൂളിൽ എത്തിച്ചതായി അഫ്ഗാൻ സേന അറിയിച്ചു എങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സേന തയ്യാറായിട്ടില്ല. ഐഎസില്‍ ചേരാനായി കേരളത്തിൽ നിന്ന് നിരവധി ആളുകൾ പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.തൊള്ളായിരം ആളുകൾ കീഴടങ്ങി എങ്കിലും നാന്‍ഗര്‍ഹർ പ്രവശ്യയിൽ ഇനിയും അനേകം തീവ്രവാദികൾ ഉള്ളതായാണ് അഫ്ഗാൻ സേന വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here