ദുരന്തമുഖത്തും, ദുരന്തസ്ഥലങ്ങളിലും ചെന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ആത്മരതി അനുഭവിയ്‌ക്കുന്നവരുടെ കൂട്ടത്തിൽ ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിക്കുകയാണ് മലയാളികളും.വയനാട്ടിലെ ബത്തേരിയിൽ ഷെഹ്ല എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സ്‌കൂളിലേക്ക് ഇപ്പോൾ ഫോട്ടോ എടുക്കാൻ വരുന്നവരുടെ തിരക്കാണ്. മാളങ്ങൾ കാണാനും, അതിന്റെ മുന്നിൽ നിന്ന് പലതരം പോസുകൾ ചെയ്ത് നാലാളെ കാണിക്കാൻ ഒറ്റയ്ക്കും, കുടുംബസമെത്താവുമൊക്കെയാണ് ജനമെത്തുന്നത്!
പാമ്പിരുന്ന ദ്വാരത്തിൽ കോലിട്ടിളക്കി അത് വലുതാക്കുകയും ചെയ്തു എന്തും ആഘോഷമാക്കുന്ന സോഷ്യൽമീഡിയയിലെ ഇക്കൂട്ടർ. ഇത്രയും ആയപ്പോൾ സ്‌കൂൾ അധികൃതർ മുറി താഴിട്ടുപൂട്ടി. ഇക്കൂട്ടരിൽ സ്ത്രീകളും അത്ര മോശം അല്ലെന്നാണ് ‘സർവ്വജന’ സ്‌കൂളിൽ എത്തുന്നവരിൽ നിന്നും മനസ്സിലാകുന്നത്.