പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന നിഗമനത്തിന് തെളിവ് ലഭിച്ചു. പാമ്പുകളുടെ പരിണാമ ഘട്ടത്തിലെ ഏറ്റവും നിർണ്ണായക കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കുന്ന ഫോസിൽ അർജന്റീനയിൽ നിന്നാണ് കണ്ടെടുത്തത്. പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന അനുമാനത്തെ സാധൂകരിക്കുന്ന തെളിവുകൾ ഇത്രകാലം ശാസ്ത്രജ്ഞർക്ക് ലഭിച്ചിരുന്നില്ല.ഏകദേശം 173 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് പാമ്പുകൾ ഭൂമിയിൽ ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. അഡാപ്ഷനിലൂടെ കാലുകൾ നഷ്ടമായി എന്നത് ശരിവയ്ക്കുന്ന ഇപ്പോഴത്തെ തെളിവ് അര്‍ജന്‍റീനയിലെ ദക്ഷിണ പാറ്റഗോണിയയിലെ ലെ ബ്യൂട്ടേറിയ പാലിയന്‍റോളജിക്കല്‍ ഏരിയയിൽ നിന്നുമാണ് ലഭിച്ചത്.പല്ലിയ്ക്ക് സമാനമാണെന്ന് തോന്നിപ്പിക്കുന്ന രൂപമാണ് ഫോസിലിനുള്ളത്.
തലയും, മറ്റു ശരീരഘടനയുമായാണ് ഇത് പാമ്പാണെന്ന് ഉറപ്പിയ്ക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ആയിരം ദശലക്ഷം വർഷം പഴക്കം അനുമാനിക്കുന്ന ഫോസിലിൽ പാമ്പിന്റേയും, പല്ലിയുടെയും ഇടയിലുള്ള രൂപമാണ്. പാമ്പുകളുടെ പൂർവ്വികർ ചെറിയ വായ ഉള്ളവയായിരുന്നു എന്ന അനുമാനവും തെറ്റിയ്ക്കുന്നതാണ് ഫോസിലിലെ രൂപം. ഇവയ്ക്ക് വലിയ വായയാണ് ഉള്ളത്.പിന്നിൽ മാത്രം കാലുള്ള ഫോസിലാണ് കണ്ടെത്തിയത് എങ്കിലും പാമ്പുകളുടെ പൂർവ്വികർക്ക് മുൻപിലും കാലുണ്ടായിരുന്നു എന്നും ഈ ഫോസിലിന് മുൻപ് സംഭവിച്ച പരിണാമത്തിൽ അവ കൊഴിഞ്ഞു പോയതാകാം എന്നുമാണ് ശാസ്‌ത്രലോകം കരുതുന്നത്. സയൻസ് അഡ്വാൻസ് എന്ന ജേണലിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
credit: Raúl O. Gómez, Universidad de Buenos Aires, Argentina.