വൈറലായി ട്രിപ്പി വീഡിയോ

0
665

ഓരോ ദിവസവും ഓരോ ട്രെന്റാണ് ടിക്ടോക്ക് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ. വ്യത്യസ്തങ്ങളായ കുഞ്ഞൻ വീഡിയോസ് കൊണ്ട് സമ്പന്നമാണ് ടിക്ടോക്ക്. ആ നിരയിലേക്കുള്ള ഏറ്റവും പുതിയതാണ് ഫിംഗർ ട്രിക്ക് വീഡിയോ. ട്രിപ്പി എന്നുപേരിട്ട് വിളിക്കുന്ന ഈ വീഡിയോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിലും ട്രെന്റ് ആയിക്കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്.

ഒരു പെപ്പി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ കൈവിരലുകൾ വേഗത്തിൽ ചലിപ്പിച്ച് കാണുന്നവരിൽ മിഥ്യ ജനിപ്പിക്കുകയാണ് ഈ വീഡിയോയിൽ. ഒരു കൈപ്പത്തി മറ്റൊന്നിലൂടെ കടന്നുപോകുന്നതായി കാണുന്നവർക്ക് തോന്നുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

നവംബർ 21 ന് പങ്കിട്ട വീഡിയോ ഏഴ് സെക്കന്റ് മാത്രം ദൈർഘ്യം ഉള്ളതാണ്. 5.4 ദശലക്ഷത്തിലധികം ആളുകൾ കാണുകയും, 4.4 ലക്ഷം ലൈക്കുകളും, 1.4 ലക്ഷത്തിലധികം റീട്വീറ്റുകളും ഇതിനോടകം ഈ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

നിരവധി അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്‌നം അതിൽ എൽഇഡി കൈയുറകൾ ധരിച്ച ഒരാൾ ഇത് ചെയ്യുന്ന വീഡിയോയിൽ മറ്റൊരാൾ ഇത് ചെയ്യുന്നതായി അനുഭവപ്പെടുന്നുണ്ട്. ആ വീഡിയോയും 1.9ലക്ഷം ആളുകൾ കാണുകയും 11000 ലൈക്കുകളും 1600 റീട്വീറ്റുകളും നേടിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here