മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലെ ഒരു വീട്ടിൽ അത്താഴത്തിന് എത്തിയ അപരിചിതനായ അതിഥിയെ കണ്ട് കിളിപോയി ഇരിക്കുകയാണ് ഒരു കുടുംബം. പുള്ളിപ്പുലിയായിരുന്നു കുടുംബത്തെ പേടിപ്പിച്ച ആ അതിഥി.
രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് വീട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി അതിഥി പ്രത്യക്ഷപ്പെട്ടത്. വീട്ടിൽ വളർത്തുന്ന നായയെ അകത്താക്കാൻ വേണ്ടിയാണ് പുള്ളിപ്പുലി എത്തിയത്.
എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പരിഭ്രാന്തരായ വീട്ടുകാർ രണ്ടാമതൊന്നും ആലോചിക്കാതെ പുലിയെ ഒരു മുറിയിലിട്ടു പൂട്ടി വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
റൂമിലെ മേശയിൽ വിശ്രമിക്കുകയായിരുന്ന പുലിയെ നീണ്ട മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കിയത്. നാലു വയസ്സുള്ള ആൺപുലിയെ പുലിയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം കാട്ടിൽ തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം.