ആധുനിക അടുക്കളയും, അത്യാധുനിക സൗകര്യങ്ങളും ഒന്നും ഇല്ലാതെ വെറുമൊരു കൈലിമുണ്ടും, പറമ്പിൽ അടുപ്പും കൂട്ടി മലയാളിയുടെ മനസ്സിൽ കയറിവന്ന ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിനൊപ്പം ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിലെ നായകൻ മിഥുൻ രമേശും ഒന്നുക്കുന്നു. തന്റെ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് മിഥുൻ ഈ ഷോയിൽ എത്തുന്നത്.
വളരെ ചെറിയകാലം കൊണ്ടു തന്നെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച ഫുഡ് വ്ലോഗർ ആണ് പാലക്കാട്ടുകാരനായ ഫിറോസ്. ഇപ്രാവശ്യം ആടിനെ ഗ്രിൽ ചെയ്ത് കഴിക്കുന്ന ഫിറോസിന്റെയും കൂട്ടുകാരുടെയും ഒപ്പം മിഥുനും ഉണ്ട്. മലയാളത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു സിനിമ പ്രമോഷൻ നടക്കുന്നത്. യൂട്യൂബിൽ ഹിറ്റ് ആയ ഫുഡ് വ്ലോഗിനൊപ്പം പുതിയ സിനിമയുടെ വിശേഷങ്ങൾ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഹോളിവുഡ് സിനിമയിൽ ഉൾപ്പടെ അഭിനയിച്ച സൂപ്പർ ഡോഗ് അഭിനയിക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയാണിത്. പൂർണമായും ദുബായിൽ വച്ച് ചിത്രീകരിച്ച മലയാള സിനിമയിൽ ജിമ്മി എന്ന പട്ടിയാണ് പ്രധാന താരമെന്നും. തന്റെ പേരും ചിത്രത്തിൽ ജിമ്മി എന്നാണെന്നും മിഥുൻ പറയുന്നു. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഒരു ആട് ഫുള്ളായി ഗ്രിൽ ചെയ്തത്.
ഒരു ആട് ഫുള്ളായി ഗ്രിൽ ചെയ്തത്. ഇത് പോളിയാണ് മക്കളേ വീഡിയോ കണ്ടുനോക്കു… ഷെയർ ചെയ്യാനും മറക്കല്ലേ…
ഇനിപ്പറയുന്നതിൽ Crafts Media പോസ്‌റ്റുചെയ്‌തത് 2019, നവംബർ 26, ചൊവ്വാഴ്ച