വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ്സ്മുറിയിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ചാലക്കുടിയിൽ വിദ്യാർത്ഥിക്ക് സ്കൂളിൽവെച്ച് പാമ്പുകടിയേറ്റു.
കാർമൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. വിദ്യാർത്ഥിയുടെ ഇടത് കണങ്കാലിന് മുകൾ ഭാഗത്തായാണ് പാമ്പ് കടിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഉടനടി അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Image courtsey: TOI