ഈ വർഷത്തെ ബാലോണ്‍ ദോര്‍ നേടാൻ താൻ അർഹനല്ലെന്ന് ഫ്രാൻസിന്റെ ദേശീയ താരവും, പിഎസ്ജിയുടെ സ്‌ട്രൈക്കറുമായ എമ്പാപ്പെ. ബാലോണ്‍ ദോറിനായുള്ള അവസാന മുപ്പത് ആളുകളിൽ ഇടംപിടിച്ച എംബാപ്പെ അഭിമുഖത്തിലെ ഒരു ചോദ്യത്തിന് ഉത്തരമായാണ് ഇങ്ങനെ പ്രതികരിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയത്തിൽ നിർണ്ണായക ശക്തിയായിരുന്നു എമ്പാപ്പെ.
‘ഈ വര്‍ഷം എനിക്ക് അര്‍ഹിക്കുന്നില്ല. എന്നേക്കാള്‍ മികച്ച താരങ്ങളുണ്ട്. എനിക്ക് ഇനിയും സമയം ഉണ്ട്, യാതൊരു ധൃതിയുമില്ല’ താരം പറഞ്ഞു.
ഈ വർഷം ബാലോണ്‍ ദോറിനായി വാന്‍ഡെക്കും, മെസ്സിയും തമ്മിലാണ് കടുത്ത പോരാട്ടം. ലിവർപൂളിനായി മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയും, കഴിഞ്ഞ വർഷം ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിൽ മുന്നിൽ നിന്ന താരവുമാണ് വാൻഡെക്ക്. സീസണില്‍ മെസ്സിയും ബാഴ്‌സയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ അടക്കം ക്ലബ്ബിന് നിരാശയായിരുന്നു. ലാലിഗ കിരീടം മാത്രമേ മെസ്സിയ്ക്കും സംഘത്തിനും നേടാനായുള്ളൂ.