ലോകത്തെ ഞെട്ടിച്ച മോഷണം

0
678

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം നടന്ന യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണമായി ജർമ്മനിയിലെ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തിൽ നടന്നത്. ഏകദേശം എണ്ണായിരം കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് അതിവിദഗ്ദമായി ഒരു സംഘം മോഷ്ടിച്ചത്.

 

മോഷണം നടന്ന ഗ്രീൻ വോൾട്ട് കൊട്ടാര മ്യൂസിയം യൂറോപ്പിലെ തന്നെ ഏറ്റവും സമ്പന്നവും, ചരിത്ര പ്രാധാന്യമുള്ളതുമായ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതുമാണ്. സിനിമയെ വെല്ലുന്ന രീതിയിലാണ്‌ മോഷണം പ്ലാൻ ചെയ്ത് നടപ്പിലാക്കിയത് എന്നുവേണം പറയാൻ.

കവർച്ചയ്ക്ക് മുൻപ് മ്യൂസിയത്തിലേത് അടക്കം സമീപ പ്രദേശങ്ങളിലെ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷ്ടാക്കൾ കൃത്യം നടത്തിയത്. വൈദ്യുതി ഇല്ലാതായതോടെ അലാമുകളും, ക്യാമറകളും പ്രവർത്തന രഹിതമായി. പുലർച്ചെ താഴത്തെ നിലയിലെ ജനാലകൾ വളച്ചാണ് സംഘം അകത്ത് കയറിയിട്ടുള്ളത്. 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണത്തിൽ നഷ്ടമായത്. വൈദ്യുതി ബന്ധം ഇല്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറകളിൽ രണ്ട് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here