അയ്യപ്പ ശരണത്തിലൂടെ സ്വാമി അയ്യപ്പനായി മനംകവർന്ന കൗശിക് വിവാഹിതനായി.

0
1311

അമൃത ടിവിയിലെ അയ്യപ്പ ശരണം പരമ്പരയിലൂടെ സ്വാമി അയ്യപ്പനായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന കൗശിക് ബാബു വിവാഹിതനായി. അമൃത ടിവിയിലെ പരമ്പരയ്ക്ക് ശേഷം അയ്യപ്പനെന്ന് കേൾക്കുമ്പോൾ കുടുംബ പ്രേക്ഷരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ഒരുപക്ഷേ കൗശികിന്റെതാകും.

സൂപ്പർഹിറ്റ് പരമ്പരയ്ക്ക് ശേഷം വൈറ്റ് ബോയ്സ് എന്ന മലയാളം സിനിമയിലും അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതെ പോയി. തുടർന്ന് തെലുങ്കിലേക്ക് ചേക്കേറിയ കൗശിക് ആദി ശങ്കരൻ, ശ്രീമുരുകൻ എന്നീ പുരാണ വേഷങ്ങളിൽ തെലുങ്ക് പ്രേക്ഷകർക്ക് പ്രിയങ്കരനായി.

ആന്ധ്ര സ്വദേശിയായ കൗശിക് വിവാഹം ചെയ്തിരിക്കുന്ന ഭവ്യയെയാണ്. ഇരുവരുടെയും ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

നീ എന്റെ ഒരു ദിവസമാണ്, എന്റെ രാത്രിയാണ് എന്റെ എല്ലാം എല്ലാമാണ് എന്നാണ് ഭവ്യയെ കുറിച്ച് കൗശിക് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. വിജയ്ബാബു-ശാരദ ദമ്പതികളുടെ മകനാണ് കൗശിക്.

LEAVE A REPLY

Please enter your comment!
Please enter your name here