കൊല്ലം ജില്ലയിലെ ചടയമംഗലത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിനാല് വയസസ്സുള്ളയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ സ്വദേശി സലീമാണ് പോലീസ് വലയിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സലീമിനെ അറസ്റ്റ് ചെയ്തത്.
നവംബർ ഇരുപത്തിയൊന്നിന് മദ്രസ പഠനം കഴിഞ്ഞ് മിഠായി വാങ്ങാൻ സലീമിന്റെ കടയിൽ കയാറിയ കുട്ടിയെ മിഠായി നൽകി കടയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിൽ വച്ച് രഹസ്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ട് എന്ന് അധ്യാപികയോട് പറയുകയും, ആശുപത്രിയിൽ കൂട്ടിക്കൊണ്ടു പോയി നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്.
സംഭവശേഷം കുട്ടിയുടെ അധ്യാപിക ചൈൽഡ് ലൈനിൽ വിവരമറിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും, സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.