സ്‌കൂൾ മൈതാനത്ത് അഭ്യാസ പ്രകടനം. മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി.

0
630

കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂൾ വളപ്പിൽ വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ്സിലും, കാറിലും, ബൈക്കുകളിലും അപകടമായ വിധത്തിൽ ഡ്രൈവ് ചെയ്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ കേസിൽ സംസ്ഥാന മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി.

നവംബർ ഇരുപത്തിനാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. നിരവധി ആളുകളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സ്കൂളിലെ വിദ്യാർത്ഥികൾ മൈസൂരിലേയ്ക്ക് വിനോദയാത്ര പുറപ്പെടും മുൻപാണ് ഈ അഭ്യാസം നടത്തിയത്. കാറും ബൈക്കും ഓടിച്ചത് വിദ്യാർത്ഥികൾ ആണെന്നാണ് റിപ്പോർട്ടുകൾ. നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ ഗ്രൗണ്ടിൽ നിൽക്കുമ്പോഴായിരുന്നു കുട്ടി ഡ്രൈവർമാരുടെ ജീവന്മരണ കളി. നേരിയ കൈപ്പി സംഭവിച്ചാൽ വലിയ അപകടം നടക്കുമായിരുന്നു എന്നത് വീഡിയോകളിൽ നിന്ന് വ്യക്തതമാണ്. സംഭവത്തിൽ ബന്ധപ്പെട്ട സ്‌കൂൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദൃശ്യങ്ങൾ ലഭിച്ച മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസ്സ് കണ്ടെത്തുകയും, വാഹനം കൊട്ടാരക്കരയിലേയ്ക്ക് വിളിച്ചുവരുത്തുകയും, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതുമായാണ് റിപ്പോർട്ടുകൾ. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെയും വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

കുറച്ചു നാളുകൾക്ക് മുൻപ് കൊല്ലത്ത് വിദ്യാർത്ഥികൾ കാറിൽ നടത്തിയ അഭ്യാസപ്രകടനത്തിൽ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും, സമാനമായ അഭ്യാസപ്രകടനങ്ങൾക്കിടെ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. അടുത്തിടെ വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥികൾ ബസിന്റെ ഗിയർ മാറ്റിയതും, ഡ്രൈവർ പാട്ടുപാടിയതും വിവാദമാകുകയും സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവർമ്മാർക്കെതിരെ മോട്ടോർവാഹനവകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here